Skip to content
500 രൂപക്ക് 13 സമത ഉല്‍പന്നങ്ങള്‍ ഇനി നിങ്ങളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നു
February 13, 2017
പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ (പി.പി.സി) പരിഷത്ത് ഭവനിലൂടെ വിതരണം ചെയ്യുന്ന സോപ്പ്,ഹാന്റ് വാഷ്,ടോയ്ലെറ്റ് ക്ളീനര്‍… തുടങ്ങി താഴെ നല്‍കിയിട്ടുള്ള 13 ഉല്‍പ്പന്നങ്ങള്‍ ഇനി നിങ്ങളുടെ വീട്ടില്‍ നേരിട്ടെത്തിക്കുന്നു. 500/- രൂപ അടച്ചാല്‍ ഈ ഉല്‍പന്നങ്ങള്‍(MRP 500/-) പോസ്റ്റോഫീസ് വഴി വീട്ടിലെത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടാം …
Office: +91 854 723 2324
Priya : +91 996 144 3387
1. Sandal soap       2
2. Lavender          1
3. Lilyum            1
4. Washing soap      2
5. White powder      2
6. Blue powder       1
7. Hand wash         1
8. Dish wash         1
9. Toilet cleaner    1
10. Phenol compound   2
11. Detergent cake    2
12. Dishwash cake     1
13. Stiffener         1
സമതയുടെ വെബ്സൈറ്റ് വിലാസം
http://www.samataproducts.com/
കേരളത്തിന്റെ വികസനനയം പൊളിച്ചെഴുതണം
June 19, 2013
നിര്‍മാണമേഖലയെയും കച്ചവടത്തെയും അടിസ്ഥാനമാക്കി നിലവില്‍ മുന്നേറുന്ന കേരള വികസനം സ്ഥായിയല്ലെന്നും സമീപകാലത്തു തന്നെ പ്രതിസന്ധി നേരിടുമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ അഭിപ്രായപ്പെട്ടു. മുന്‍കാല പരിഷത്ത് പ്രവര്‍ത്തകരുടെ യു. എ. ഇയിലെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നിര്‍മാണമേഖലയുടെ ആവശ്യത്തിന് മണ്ണ്, മണല്‍, ജലം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം പാരിസ്ഥിതികമായ വന്‍തകര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. തൊഴിലും വരുമാനവും സൃഷ്ടിക്കാന്‍ ഉതകുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്ലാത്തതുമായ കൃഷിയും ചെറുകിട ഉല്പാദനമേഖലയെയും വീണ്ടെടുക്കുവാനുള്ള ശ്രമമാണ് വേണ്ടത്. വിദേശമലയാളികളുടെ നിക്ഷേപങ്ങള്‍ അത്തരം മേഖലകളിലേക്ക് തിരിച്ചുവിടാനാണ് സര്‍ക്കാറും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞു
ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. അഡ്വ. മാത്യൂ ആന്‍റണി വാര്‍ഷികറിപ്പോര്‍ട്ടും ഗഫൂര്‍ കണക്കും മനോജ്കുമാര്‍ ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. മാധവഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കുടിവെള്ള സ്വകാര്യവത്കരണം പിന്‍വലിക്കുക, പ്രവാസി തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുക എന്നീപ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. കെ. എം. പ്രസാദ് സ്വാഗതം ആശംസിച്ചു. അരുണ്‍ കെ. ആർ. നന്ദി പറഞ്ഞു.
ഭാരവാഹികള്‍ :-
പ്രസിഡണ്ട്: ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ – 056-7976978
വൈസ് പ്രസിഡണ്ട്: അഡ്വ. മാത്യൂ ആന്‍റണി – 055-5130350
കോ-ഓര്‍ഡിനേറ്റര്‍ : അരുണ്‍ പരവൂര്‍ – 050-7491368
ജോയിന്‍റ് കോ-ഓര്‍ഡിനേറ്റര്‍ : മനോജ് കുമാര്‍ – 050-6598442
ട്രഷറര്‍ : അഡ്വ. ശ്രീകുമാരി ആന്‍റണി -050-3097209
കൂടുതൽ ചിത്രങ്ങൾക്ക് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക
കുട്ടനാട് : കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തുക
October 11, 2011
സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ കുട്ടനാട്ടില്‍  വ്യാപകമായി കരിങ്കല്‍ പുറം ബണ്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍കൊണ്ട് ദുരിതത്തിലായ കുട്ടനാടിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പരിസര വിഷയസമിതി അഭിപ്രായപ്പെട്ടു. പരമാവധി സ്ഥലങ്ങളില്‍ പരമ്പരാഗത ചെളിബണ്ടുകള്‍ നിര്‍മ്മിക്കണം എന്ന കമ്മീഷന്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കുട്ടനാട്ടിലുടനീളം കരിങ്കല്ലും കോണ്‍ക്രീറ്റ് സ്ലാബും ഉപയോഗിച്ച് 2827 കോടി രൂപ മുതല്‍മുടക്കില്‍ ബണ്ടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 155 കിലോമീറ്റര്‍ കായല്‍ ഇതുപ്രകാരം പുതുതായി കയ്യേറപ്പെടുമെന്ന് പരിഷത് നിയേഗിച്ച അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.
യാതൊരുവിധ പാരിസ്ഥിതികാഘാത പഠനവും നടത്താതെയുള്ള അശാസ്ത്രീയമായ, ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്കുമാത്രം ഇടവരുത്തുന്ന കരിങ്കല്‍ ബണ്ടു നിര്‍മ്മാണത്തെപ്പറ്റി പരിഷത് ആലപ്പുഴ ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പും
ഈ വിഷയം പ്രതിപാദിക്കുന്ന പ്രസന്റേഷനും അറ്റാച്ച് ചെയ്തിട്ടുള്ളത് കാണുക.